പേരാമ്പ്ര: ക്ഷേത്രങ്ങളില്‍ സ്വര്‍ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി.
ബാലുശേരി കോട്ട ക്ഷേത്രത്തില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ സ്വര്‍ണ കൊള്ള നടത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.
കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് മഹിമയില്‍ വിനോദിന്റെ വീടിന് സമീപം പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ തടഞ്ഞു. അല്പ നേരം പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.
കോഴിക്കോട് നോര്‍ത്ത് ജില്ല യുവമോര്‍ച്ച കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അമല്‍ രാജ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മനു മോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ഡി.കെ. മനു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ നാളോംകണ്ടി, അഖില്‍ രാജ്, സെക്രട്ടറി വിഷ്ണു അരിക്കണ്ടി, ബിജെപി ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന് എന്നിവർ പ്രസംഗിച്ചു.
യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് നടുവത്തൂര്‍, ഷിബിന്‍ പത്മനാഭന്, രജിത രാഹുല്‍, ട്രഷറര്‍ അരുണ്‍ ലാല്‍, രഗിലേഷ് അഴിയൂര്‍, പി.കെ ശ്രീസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.